16 May

2025 SUNDAY SCHOOL HEAD MASTERS MEET

മെയ് പത്താം തീയതി രൂപതയിലെ വിശ്വാസ പരിശീലന  പ്രധാന അധ്യാപകരുടെ 2025 26 അധ്യയന വർഷത്തിലെ വാർഷിക സമ്മേളനം ജ്ഞാനനിലയത്തിൽ വച്ച് നടത്തപ്പെട്ടു. രാവിലെ പത്തരയ്ക്ക് ഉദ്ഘാടന ചടങ്ങോട് കൂടി ആരംഭിച്ച ഈ സമ്മേളനം ഉച്ചയ്ക്ക് രണ്ടുമണിയോടെ അവസാനിച്ചു. 38 പ്രധാന അധ്യാപകരും കോർ റ്റീം അംഗങ്ങളും ഈ സമ്മേളനത്തിൽ പങ്കെടുത്തു. ഡയറക്ടർ ബ. ജോസഫ് മറ്റത്തിൽ അച്ഛൻ എല്ലാവരെയും സ്വാഗതം ചെയ്തു.  അഭിവന്ദ്യ ലോറൻസ് മുക്കുഴി പിതാവ് ദീപം തെളിയിച്ചുകൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. സഭ അസ്ഥിത്വത്തിൽ ഉള്ളത് സുവിശേഷ പ്രഘോഷണം നിമിത്തമാണ്. വിശ്വാസ പരിശീലനത്തിന്റെ ഫലമാണ് വിശ്വാസത്തിൽ ആഴപ്പെടുന്നതും ക്രൈസ്തവ ജീവിതത്തിന് അർത്ഥം ലഭിക്കുന്നതും വിശുദ്ധ കുർബാനയിൽ സജീവമായി പങ്കെടുക്കാൻ സാധിക്കുന്നതും എന്ന് പിതാവ് തൻറെ സന്ദേശത്തിൽ അറിയിച്ചു. സിസ്റ്റർ പാവന എഫ്സിസി റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ട് വിലയിരുത്തി പാസാക്കി. മോൻസിഞ്ഞൂർ ജോസ് വലിയപറമ്പിൽ പ്രധാന സന്ദേശം നൽകി. നമ്മുടെ വിശ്വാസ ജീവിതം കണ്ട് കുട്ടികളിൽ വിശ്വാസം വർധിക്കണം എന്നും വിശ്വാസ സംബന്ധമായ കാര്യങ്ങൾ ബുദ്ധികൊണ്ട് മനസ്സിലാക്കിയാൽ പോരാ ഹൃദയത്തിൽ സ്വീകരിക്കണമെന്നും ജനരാൾ അച്ഛൻ അറിയിച്ചു. ഈ കാലഘട്ടത്തിൽ നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കത്തക്ക വിശ്വാസ പരിശീലനം നൽകണമെന്ന് അച്ഛൻ അറിയിച്ചു. മിഷൻ ക്വസ്റ്റിൽ സമ്മാനാർഹരായവർക്ക് സമ്മാങ്ങൾ നൽകി. ജയ്സൺ വെർണൂർ എല്ലാവർക്കും നന്ദി അറിയിച്ചു. തുടർന്ന് അടുത്ത അധ്യയന വർഷത്തിനു വേണ്ടിയുള്ള കാര്യപരിപാടികളെ കുറിച്ച് ചർച്ചകൾ നടത്തുകയും പദ്ധതികൾ തയ്യാറാക്കുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.