News

ANGELS' MEET
എയ്ഞ്ചൽസ് മീറ്റ്
മെയ് 25 ആം തീയതി രൂപത കേന്ദ്രത്തിൽ വച്ച് എയ്ഞ്ചൽസ് മീറ്റ് നടന്നു. 2025 ൽ ആഘോഷമായി ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ സമ്മേളനമാണിത്. അഭിവന്ദ്യ പിതാവ് കുട്ടികളോടൊപ്പം കത്തീഡ്രൽ ദേവാലയത്തില്വച്ചു വിശുദ്ധ ബലി അർപ്പിച്ചു പ്രാർത്ഥിച്ചു. കുർബാനയ്ക്കു ശേഷം കുട്ടികളെ ആക്ഷൻ സോങ് പഠിപ്പിച്ചു. അഭിവന്ദ്യ പിതാവ് കുട്ടികളെ കാണുകയും സംസാരിക്കുകയും ചെയ്തു. കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. അതിനുശേഷം ഫോട്ടോ സെഷൻ ആയിരുന്നു. ഉച്ചഭക്ഷണത്തോടുകൂടി ഏഞ്ചൽസ് മീറ്റ് അവസാനിച്ചു. 110 കുട്ടികളും 45 അധ്യാപകരും മാതാപിതാക്കളും എയ്ഞ്ചൽസ് മീറ്റിൽ പങ്കെടുത്തു. ബ. ജോസഫ് മാറ്റം അച്ഛന്റെ നേതൃത്വത്തിൽ വിശ്വാസപരിശീലന വിഭാഗമാണ് ഏഞ്ചൽസ് മീറ്റ് സംഘടിപ്പിച്ചത്.